മൂണ്‍ പ്ലസ് റീഡറില്‍ മലയാളം ഡിക്ഷ്നറി സജ്ജമാക്കാം


മൂണ്‍ പ്ലസ് റീഡര്‍

epub, mobi തുടങ്ങിയ ഡിജിറ്റല്‍ പുസ്തകങ്ങള്‍ വായിക്കാന്‍ സഹായിക്കുന്ന മികച്ച ഒരു സോഫ്റ്റ്‍വെയറാണ് മൂണ്‍പ്ലസ് റീഡര്‍, പിഡിഎഫില്‍ നിന്നും വ്യത്യസ്തമായി അക്ഷരങ്ങളുടെ വലുപ്പം വര്‍ധിപ്പിച്ചും ഇഷ്ടാനുസരണമുള്ള ഫോണ്ട് നല്‍കിയും മികച്ച ഒരു വായനനാനുഭവം നല്‍കാന്‍ കഴിയുന്ന ഒരു ഫോര്‍മാറ്റാണ് ഇവ. മലയാളത്തിലും നിരവധി പുസ്തകങ്ങള്‍ വായിക്കാനായി ലഭ്യമാണ്.

മൂണ്‍ പ്സ്സും ഡിക്ഷ്നറിയും

ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ചില വാക്കുകള്‍ക്ക് ഡിക്ഷ്നറി തേടി പോകേണ്ടിവരാറുണ്ട്. ഇതിന് മൂണ്‍ പ്ലസില്‍ ഒരു വാക്ക് സെലക്ട് ചെയ്ത് dict എന്ന് അമര്‍ത്തിയാല്‍ colordict എന്ന ആപ്ലികേഷന്‍ popup ആയി വരികയും ഇംഗ്ലീഷിലുള്ള അര്‍ഥം ലഭിക്കുകയും ചെയ്യും. ഇതിനായി moonplus ന് പുറമേ color dict എന്ന ആപ്ലികേഷന്‍ കൂടി നാം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. stardict എന്ന ഫോര്‍മാറ്റിലുള്ള ഒരു ആപ്ലികേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ഇതിലെ ഡിക്ഷ്നറികള‍് ചേര്‍ക്കേണ്ടത്. പ്ലേസ്റ്റോറില്‍ ഇംഗ്ലീഷ് ടു ഇംഗ്ലീഷ്, ബൈബിള്‍ ഇംഗ്ലീഷ് ടു ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകള്‍ കാണാന്‍ സാധിച്ചു. പക്ഷേ മലയാളം കണ്ടെത്താനായില്ല.stardict രൂപത്തില്‍ മലയാളം ഡിക്ഷ്നറി വല്ലതും ലഭ്യമാണോ എന്ന് അന്വേഷണം നടത്തി. കണ്ടെത്താനായില്ല. എങ്കില്‍ ഏതെങ്കിലും ഒരു ഡിക്ഷ്നറി startdict രൂപത്തിലേക്ക് മാറ്റിയിട്ടേ കാര്യമുള്ളൂ എന്ന് ഞാനും. അങ്ങനെ olam.in ഉപയോഗിക്കുന്ന ഡാറ്റാബേസ് ലഭിച്ചു. അതിലിത്തിരി പ്രോഗ്രാമിംഗ് വിദ്യയൊക്കെ പയറ്റി stardict converter എന്ന ആപ്ലികേഷന്റെ സഹായത്തോടെ ഇച്ചിരി കഷ്ടപ്പെട്ടെങ്കിലും വേണ്ട രൂപത്തിലേക്ക് മാറ്റിയെടുത്തു. അങ്ങനെ കിട്ടിയ മൂന്ന് ഫയലുകളെ colordict ന്റെ dict ഫോള്‍ഡറിലേക്ക് കോപി ചെയ്തപ്പോള്‍ സംഗതി നടന്നു. ഇപ്പോള്‍ ഇംഗ്ലീഷ് വാക്ക് അമര്‍ത്തിപ്പിടിച്ച് dict എന്നമര്‍ത്തിയാല‍് മലയാളം അര്‍ഥവും കിട്ടും ഇംഗ്ലീഷ് അര്‍ഥവും കിട്ടും. moonplus

എങ്ങനെ നമ്മുടെ ഫോണിലെ colordict ആപ്ലികേഷനില്‍ മലയാളം അര്‍ഥം ലഭ്യമാക്കാം

നേരത്തെ സൂചിപ്പിച്ച പോലെ ആ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ സ്ഥലത്തേക്ക് കോപി ചെയ്താല്‍ മാത്രം മതി. എന്നാല്‍ മൊബൈലില്‍ രണ്ട് ഫയലുകള്‍ മാത്രം ഡൗണ്‍ലോഡ് ചെയ്ത് കോപി ചെയ്താല്‍ മതി. ഇവയെല്ലാം ഒരു ഗിറ്റ് റെപോസിറ്ററി ആയി ഞാന്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഗിറ്റില്‍ പരിചയമില്ലാത്തവര്‍ക്ക് ആവശ്യമായ രണ്ട് ഫയലും ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ നല്‍കുന്നു. ഫയലുകള്‍

ഡൗണ്‍ലോഡ് ഫയല്‍ 1

ഡൗണ്‍ലോഡ് ഫയല്‍ 2

ഇവ രണ്ടും ഡൗണ്‍ലോഡ് ചെയ്ത ശേഷം ഫോണ്‍ മെമ്മറിയിലെ dictdata എന്ന ഫോള്‍ഡറില്‍ പുതിയ ഫോള്‍ഡറുണ്ടാക്കി അതിലേക്ക് മൂവ് ചെയ്യുക. പരിപാടി കഴിഞ്ഞു. ഇനി colordict എടുത്താല്‍ അതിനകത്ത് മലയാളം അര്‍ഥം ലഭിച്ചു തുടങ്ങും.

കമ്പ്യൂട്ടറില്‍

കമ്പ്യൂട്ടറിലും ഈ ഫയലുകള‍് ഉപയോഗിച്ച് ഡിക്ഷ്നറി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. startdict അല്ലെങ്കില്‍ qstardict എന്ന ആപ്ലികേഷനുകള്‍ (ലിനക്സില്‍) ഡൗണ്‍ലോഡ് ചെയ്ത് ഈ ഫയലുകള്‍ ഹോമിലെ .stardict/dict എന്ന ഫോള്‍ഡറിലേക്ക് കോപി ചെയ്താല്‍ ഈ ഡിക്ഷ്നറി ആപ്ലിക്കേഷനുകളിലും മലയാളം അര്‍ഥം ലഭിക്കും. എവിടെയെങ്കിലും ഒരു വാക്കില്‍ ഡബിള്‍ക്ലിക്ക് ചെയ്തുകൊണ്ട് ഡിക്ഷ്നറി ആക്സസ് ചെയ്യാനും സാധിക്കും. Stardict